പെരുമ്പളത്ത് ട്രാവൽ കാർഡ്
Saturday 07 March 2026 12:07 AM IST
ആലപ്പുഴ: പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കെ. എസ്. ആർ. ടി.സി ട്രാവൽ കാർഡ് വിതരണം നടക്കും. സർവീസ് വരുന്ന ബസുകളിലെ കണ്ടക്ടർമാർ മുഖേനയാണ് യാത്രികർക്ക് കാർഡുകൾ ലഭ്യമാകുക. 100 രൂപയാണ് കാർഡിന്റെ വില. 100 മുതൽ 2000 രൂപ വരെ ചാർജ് ചെയ്യാം. 1000 രൂപയ്ക്ക് ചാർജ് ചെയ്താൽ 40 രൂപയും 2000 ചെയ്താൽ 100 രൂപയും അധികമായി ലഭിക്കും. കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൈമാറ്റം ചെയ്ത് ഉപയോഗിക്കാൻ കഴിയും.ഒരു വർഷമാണ് കാലാവധി.പൊതുജനങ്ങൾ പരമാവധി സേവനം പ്രയോജനപ്പെടുത്തണമെന്ന് എ.ടി.ഒഅറിയിച്ചു.