ലൈബ്രറിക്ക് ശിലയിട്ടു
Saturday 07 March 2026 12:09 AM IST
മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടമായ കെ.ഗംഗാധരപ്പണിക്കർ സ്മാരക സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. യോഗത്തിൽ കൗൺസിലർ അഡ്വ.വിനയൻ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ രഘുപ്രസാദ്, പ്രൊഫ.ടി.എം സുകുമാരബാബു, ലൈബ്രറി പ്രസിഡൻ്റ് ഡേവിഡ് മാത്യു എന്നിവർ സംസാരിച്ചു. വി.സുനിൽകുമാർ സ്വാഗതവും അഡ്വ.എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് കെട്ടിട നിർമ്മാണത്തിന് 27 ലക്ഷം രൂപ അനുവദിച്ചത്. നിർമ്മാണം ഈ മാസം ആരംഭിക്കും.