സമത്വമുന്നണി മത്സരിക്കും

Saturday 07 March 2026 12:12 AM IST

ചേർത്തല: പിന്നാക്ക ജനവിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് സമത്വമുന്നണി ചെയർമാൻ സ്വാമി ബാലകൃഷ്ണനാഥ്,കൺവീനർ യു.ടി.രാജൻ,ഗണേശ് വിശ്വകർമ്മ,ശിവൻകുട്ടി ആചാരി എന്നിവർ പറഞ്ഞു.കേരളത്തിലെ അതിപിന്നാക്ക വിഭാഗങ്ങളെ എല്ലാ മുന്നണികളും അവഗണിക്കുകയാണ്.സംഘടിത സമുദായങ്ങളും സമ്പന്നരും ജനപ്രതിനിധികളാകുന്ന സ്ഥിതിയാണുള്ളത്.പിന്നാക്ക ജനതയുടെ പ്രശ്നങ്ങൾ പറയാനോ പരിഹാരം കാണാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. ജാതി സെൻസസ് നടത്തുന്നതിന് നിലവിലെ ഭരണ പ്രതിപക്ഷങ്ങൾ അലംഭാവം കാട്ടുകയാണെന്നും ആരോപിച്ചു.സമത്വ മുന്നണിയുടെ ജില്ലാകൺവെൻഷൻ 15ന് വൈകിട്ട് 3ന് അരൂർ പണ്ഡിറ്റ് കറുപ്പൻ ഓഡറ്റോറിയത്തിൽ നടത്തും.