അന്വേഷണം വേണമെന്ന്
Saturday 07 March 2026 12:34 AM IST
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് എല്ലാ രാഷ്ട്രീയകക്ഷി പ്രതിനിനികളുമടങ്ങിയ സമിതിയെ ചുമതലപ്പെടുത്തണമെന്ന് കേരളാ ഗവ.കോൺട്രാക്ടേഴ്സ് അസോ. ആവശ്യപ്പെട്ടു.റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഏറ്റെടുക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് സ്വന്തം നിലയിൽ യോഗ്യതയില്ലാത്തതിനാൽ അസർബജിയാൻ കമ്പനിയായ എവറാസ് കോണുമായി കൂട്ടുസാരംഭമായാണ് ഏറ്റെടുത്തത്.എന്നാൽ, പ്രധാന പങ്കാളിയായ എവറാസ് കോണിന്റെ സങ്കേതിക വിദഗ്ദരെയൊന്നും നിർമ്മാണഘട്ടത്തിലൊരിക്കലും കണ്ടില്ലെന്നും കുറ്റപ്പെടുത്തി.റോഡ് രണ്ടുവരി നിലവാരത്തിലേയ്ക്ക് ഉയർത്തുകയും രണ്ടു വരി ആകാശപാത കൂടി നിർമ്മിക്കുകയുമാണ് അനിവാര്യമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പളളി ആവശ്യപ്പെട്ടു.