കുടുംബ വാഴ്‌ചയോടുള്ള എതിർപ്പ് തിരുത്തി നിതീഷ്

Saturday 07 March 2026 1:06 AM IST

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗത്വം ഏറ്റെടുക്കുമ്പോൾ ഉപമുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന മകൻ നിഷാന്ത് കുമാർ നാളെ ജെ.ഡി.യു അംഗത്വമെടുക്കും. കുടുംബ വാഴ്ചയെ എതിർത്ത നിതീഷിന് സോഫ്‌റ്റ്‌വെയർ എൻജിനിയറായ മകൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നതിൽ താത്പര്യമില്ലായിരുന്നു. എതിരാളി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദിനെ കുടുംബവാഴ്‌ചയുടെ പേരിൽ വിമർശിച്ച നിതീഷിന് ഇനി തിരുത്തേണ്ടി വരും. ഇന്നലെ പാട്‌നയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിന് ശേഷം കേന്ദ്രമന്ത്രിയും എം.പിയുമായ രാജീവ് രഞ്ജൻ സിംഗും (ലാലൻ) എം.പി സഞ്ജയ് ഝായുമാണ് നിഷാന്തിന്റെ രാഷ്‌ട്രീയ രംഗപ്രവേശം സ്ഥിരീകരിച്ചത്. പാർട്ടി അംഗത്വമെടുത്ത ശേഷം നിഷാന്ത് സംസ്ഥാനത്ത് ഒരു യാത്ര നടത്തുമെന്നും നേതാക്കൾ അറിയിച്ചു. നിഷാന്ത് മന്ത്രിസഭയിൽ ചേരുമോയെന്ന കാര്യം അവർ വെളിപ്പെടുത്തിയില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാനുള്ള നിതീഷിന്റെ തീരുമാനത്തിൽ യോഗത്തിൽ നിരവധി നേതാക്കൾ നിരാശ പ്രകടിപ്പിച്ചു. രാജ്യസഭാംഗമായാലും താൻ പട്നയിൽ ഉണ്ടാകുമെന്നും പാർട്ടിയിൽ മേൽനോട്ടവും മാർഗനിർദ്ദേശം നൽകലും തുടരുമെന്നും നിതീഷ് ഉറപ്പു നൽകി.

നി​തീ​ഷി​ന്റെ​ ​പു​തി​യ​ ​റോ​ൾ: ജെ.​ഡി.​യു​വി​ൽ​ ​എ​തി​ർ​പ്പ്

ന്യൂ​ഡ​ൽ​ഹി​:​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച് ​നി​തീ​ഷ് ​കു​മാ​ർ​ ​രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ​പോ​കു​ന്ന​ത് ​സം​സ്ഥാ​ന​ത്ത് ​പാ​ർ​ട്ടി​യെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് ​വാ​ദി​ച്ച് ​ഒ​രു​ ​വി​ഭാ​ഗം​ ​ജെ.​ഡി.​യു​ ​നേ​താ​ക്ക​ൾ.​ ​മ​ക​ൻ​ ​നി​ഷാ​ന്തി​ന് ​രാ​ഷ്‌​ട്രീ​യ​ ​വ​ഴി​ ​തു​റ​ക്കു​മെ​ന്ന് ​നി​തീ​ഷ് ​ക​രു​തു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്നാ​ണ് ​ചി​ല​ ​നേ​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യം.

സം​സ്ഥാ​ന​ത്ത് ​പി​ടി​മു​റു​ക്കാ​ൻ​ ​ജെ.​ഡി.​യു​ ​നേ​താ​ക്ക​ളാ​യ​ ​രാ​ജീ​വ് ​ര​ഞ്ജ​നെ​യും​ ​സ​ഞ്ജ​യ് ​ഝാ​യെ​യും​ ​കൂ​ട്ടു​പി​ടി​ച്ച് ​ബി.​ജെ.​പി​ ​ന​ട​ത്തി​യ​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​നി​തീ​ഷി​ന്റെ​ ​രാ​ജ്യ​സ​ഭാം​ഗ​ത്വ​മെ​ന്ന​ണ് ​ഒ​രു​വി​ഭാ​ഗം​ ​ക​രു​തു​ന്ന​ത്.​ ​നി​തീ​ഷി​നെ​ ​ഡ​ൽ​ഹി​യി​ല​യ​ച്ച് ​പാ​ർ​ട്ടി​യു​ടെ​ ​നി​യ​ന്ത്ര​ണം​ ​കൈ​ക്ക​ലാ​ക്കാ​മെ​ന്നാ​ണ് ​സ​ഞ്ജ​യ് ​ഝാ​യും​ ​രാ​ജീ​വ് ​ര​ഞ്ജ​നും​ ​ക​രു​തു​ന്ന​തെ​ന്നും​ ​അ​വ​ർ​ ​ആ​രോ​പി​ക്കു​ന്നു.​ ​അ​നു​ഭ​വ​മി​ല്ലാ​ത്ത​ ​നി​ഷാ​ന്തി​നെ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​ത് ​തി​രി​ച്ച​ടി​ക്കു​മെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​അ​വ​ർ​ക്കു​ള്ള​ത്.​ ​രാ​ജീ​വ് ​ര​ഞ്ജ​നും​ ​സ​ഞ്ജ​യ് ​ഝാ​യും​ ​പാ​ർ​ട്ടി​യെ​ ​ത​ക​ർ​ക്കാ​ൻ​ ​കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ​നി​തീ​ഷി​ന്റെ​ ​സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ​അ​നി​ൽ​ ​കു​മാ​ർ​ ​തു​റ​ന്ന​ടി​ച്ചു.