മദ്യപിച്ച് ബഹളം, അയൽവാസികൾ പരസ്പരം വെട്ടി

Saturday 07 March 2026 2:40 AM IST

കട്ടപ്പന: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് പരസ്പരം വെട്ടി പരുക്ക്. നാലിന് പുലർച്ചെ 12.30ന് കട്ടപ്പന ഇരുപതേക്കറിലായിരുന്നു സംഭവം. ഇരുപതേക്കർ അറക്കൽ മഹേഷ്(39), പുത്തൻപറമ്പിൽ മധു(48) എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മധു പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ദിവസം രാത്രിയിൽ മധു മദ്യപിച്ചെത്തി ബഹളംവച്ചത് മഹേഷ് ചോദ്യം ചെയ്തു. വാക്കുതർക്കത്തിനിടെ മധു വാക്കത്തിയുമായെത്തി മഹേഷിനെ വെട്ടി. തുടർന്ന് മഹേഷ് തിരിച്ചും ആക്രമിച്ചു. മധുവിനെ പരുക്കേൽപ്പിക്കുകയും ചെയ്തു. പരുക്കേറ്റ മഹേഷിന് ചികിത്സ ലഭ്യമാക്കിയശേഷം അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തു. മധുവിന് പരുക്കേറ്റിട്ടുള്ളതിനാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.