4 ബ്രിട്ടീഷ് പോർവിമാനങ്ങൾ ഖത്തറിലേക്ക്

Saturday 07 March 2026 1:54 AM IST

ലണ്ടൻ: പശ്ചിമേഷ്യയിൽ സംഘ‍ർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ ഖത്തറിലേക്ക് നാല് ടൈഫൂൺ യുദ്ധവിമാനങ്ങൾ കൂടി അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഖ​​ത്ത​​ർ -യു കെ ജോ​​യ​​ന്റ് ടൈ​​ഫൂ​​ൺ സ്ക്വാ​​ഡ്ര​​ൺ ക​​രാ​​റിന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വി​​ന്യ​​സി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ സ്ക്വാ​​ഡ്ര​​ണി​​ലു​​ള്ള വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ​​യാണി​​ത്. ഇതോടെ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകും. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് സഖ്യകക്ഷികൾക്കിടയിൽ ബ്രിട്ടന്റെ സൈനിക ശേഷിയെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ ബ്രിട്ടൻ പിന്തുണ നൽകുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് സ്റ്റാർമറുടെ പ്രഖ്യാപനം.