പശ്ചിമേഷ്യൻ സംഘർഷം: നാലാഴ്ചത്തേക്ക് ബാർക് റേറ്റില്ല
Saturday 07 March 2026 1:58 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ചില വാർത്താചാനലുകൾ അഭ്യൂഹങ്ങൾ പരത്തുന്നുവെന്നും, അനാവശ്യമായ സെൻസേഷനലിസത്തിന് ശ്രമിക്കുന്നുവെന്നും വിലയിരുത്തി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഈസാഹചര്യത്തിൽ നാലാഴ്ചത്തേക്ക് വാർത്താചാനലുകളുടെ ടി.ആർ.പി (ടെലിവിഷൻ റേറ്രിംഗ് പോയിന്റ്സ്) പുറത്തുവിടരുതെന്ന് മന്ത്രാലയം ബാർകിന് നിർദ്ദേശം നൽകി. ചാനൽ ഉള്ളടക്കങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പരത്തിയേക്കാം. സംഘർഷബാധിത മേഖലകളിലുള്ളവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ പരിഭ്രാന്തരാക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ പൊതുതാത്പര്യം മുൻനിർത്തിയാണ് നിർദ്ദേശമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.