520 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

Saturday 07 March 2026 2:03 AM IST

തിരൂർ: പുറത്തൂർ ബസ്റ്റാന്റിന് സമീപത്തെ ഓപ്പൺ ജിംനേഷ്യത്തിന്റെ മുൻവശത്ത് വെച്ച് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 520 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുറത്തൂർ ആശുപത്രിപടി സ്വദേശി പെന്റാം വേലിപ്പുര വീട്ടിൽ മുത്തുക്കോയതങ്ങളുടെ മകൻ പി.വി.മുഹമ്മദ് ഷാനിലാണ് (30) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.സുജിത്തും സംഘവും പിടികൂടിയത്. പ്രതി സ്കൂട്ടറിൽ സൂക്ഷിച്ച 520 ഗ്രാം കഞ്ചാവിനു പുറമേ 2000 രൂപയും പിടികൂടിയിട്ടുണ്ട്. മലപ്പുറം ഐ.ബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ്, വിനീഷ്, വിഷ്ണു, അഭിലാഷ് എന്നാവരും സംഘത്തിലുണ്ടായിരുന്നു.എക്സൈസ് റൈഞ്ച് ഓഫീസിൽ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം അനുവധിച്ചു.