മൺപാത്രങ്ങൾ വിതരണം ചെയ്തു

Saturday 07 March 2026 3:39 AM IST
വാഴൂരിൽ കിളികൾക്ക് വെള്ളം കുടിക്കുവാനുള്ള മൺപാത്രങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: എസ്. പുഷ്‌കലാ ദേവിക്ക് കിളിപ്പാത്രം കൈമാറിക്കൊണ്ട് പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനു ഉദ്ഘാടനം ചെയ്യുന്നു.

വാഴൂർ: ശ്രീമൻ നാരായൺ മിഷൻ 2026,27ന്റെ ഭാഗമായി കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: എസ്.പുഷ്‌കലാദേവിക്ക് കിളിപ്പാത്രം കൈമാറി പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനു ഉദ്ഘാടനം നിർവഹിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ സൗജന്യമായി കിളിപ്പാത്രം വിതരണം ചെയ്യുന്നത്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലക്കാട്ട് മെമ്പർമാരായ പി.എം.ജോൺ, റംഷാദ് റഹ്മാൻ, നിഷ രാജേഷ്, ശോശാമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യ.എം തുടങ്ങിയവർക്ക് കിളിപ്പാത്രം സൗജന്യമായി വിതരണം ചെയ്തു. പക്ഷികൾ വെള്ളം കുടിക്കുന്ന ഫോട്ടോമൊബൈൽ ഫോണിൽ പകർത്തി അയക്കുന്നവർക്ക് പ്രത്യേകം സമ്മാനം നൽകുമെന്ന് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളായ സുധീഷ് വെള്ളാപ്പള്ളി, സുനിൽ ഡാവിഞ്ചി, ഗോപകുമാർ കങ്ങഴ എന്നിവർ അറിയിച്ചു.