" വിജയ് ഡൈവോഴ്‌സാകും, രണ്ടുമാസത്തിനുള്ളിൽ തൃഷയുമായി വിവാഹം" ഇതെങ്ങനെ സംഭവിച്ചെന്ന് ആരാധകർ
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ വിവാാഹ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്.. കഴിഞ്ഞ ദിവസം വിജയും നടി തൃഷ കൃഷ്ണനും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തി എന്നതിനെ ചൊല്ലിയാണ് ഏറ്റവും പുതിയ വിവാദം. വിവാഹ മോചന ഹർജി കോടതിക്ക് പുുറത്ത് വച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
അതിനിടെ വിജയ് വിവാഹ മോചനം നേടുമെന്നും തൃഷയെ വിവാഹം കഴിക്കുമെന്നും വ്യക്തമാക്കി മൂന്നുവർഷം മുമ്പു തന്നെ ഒരു ഫേസ്ബുക്ക് പേജിൽ പ്രവചനം വന്നിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഫ്യൂചർ പ്രെഡിക്ഷൻ(മലയാളി) എന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ടിലാണ് വിജയിയെ കുറിച്ചുള്ള പ്രവചനം വന്നത്. '2026 ഇലക്ഷന്‍ കഴിഞ്ഞ ഉടനെ വിജയ് നിയമപരമായി ഡിവോഴ്സ് ആകും. രണ്ട് മാസത്തിനുള്ളില്‍ തൃഷയെ വിവാഹം കഴിക്കും', എന്നായിരുന്നു പോസ്റ്റിലെ വാചകം. ഒപ്പം ലിഫ്റ്റിൽ തൃഷയും വിജയ്യും നിൽക്കുന്നൊരു ഫോട്ടോയും ഉണ്ടായിരുന്നു.. ഈ പ്രവചനം ഇപ്പോൾ ശരിയാവുന്നല്ലോ എന്ന് പറഞ്ഞാണ് പോസ്റ്റ് വീണ്ടും വൈറലാകുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് നടിയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് കാണിച്ച് വിജയുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെയാണ് വിജയും തൃഷയും വീണ്ടും ഒരുമിച്ചെത്തിയത്. . കല്പാത്തി സുരേഷ് എന്ന നിർമ്മാതാവിന്റെ മകന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും എത്തിയത്..താരങ്ങൾ മാച്ചിംഗ് വസ്ത്രങ്ങൾ ധരിച്ചതും ചർച്ചയായിരുന്നു.