അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചോരക്കളിക്കും അപ്പുറം ധുരന്ദർ 2 ട്രെയിലർ

Sunday 08 March 2026 6:00 AM IST

മാർച്ച് 18ന് വൈകിട്ട് 5 മുതൽ പ്രദർശനം

ചോ​ര​ക്ക​ളി​ക്കും​ ​അ​പ്പു​റം​ ​ആ​യി​രി​ക്കും​ ​'ധു​ര​ന്ദ​ർ​ ദ റി​വ​ഞ്ച് ​"എ​ന്ന് ​ട്രെ​യി​ലർ .​ ​ര​ൺ​വീ​ർ​ ​സിം​ഗ് ​ജ​സ്കി​ര​ത് ​സിം​ഗ് ​രം​ഗി​യാ​യും​ ​ഹം​സ​യാ​യും​ ​ഇ​ര​ട്ട​ ​അ​വ​താ​ര​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ധു​ര​ന്ദ​റിന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ജ്ഞാ​ത​രാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​മ്പ​ൻ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ഹി​ന്ദി​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹി​റ്റാ​യ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന് ​ശേ​ഷം​ ​എ​ത്തു​ന്ന​ ​ധു​ര​ന്ദർ​ ​ദ​ ​റി​വ​ഞ്ച് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ്.​ ആ​ദി​ത്യ​ ​ധ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന മെ​ഗാ​ ​മാ​സ്സ് ​ആ​ക്ഷ​ൻ​ ​സ്പൈ​ ​ത്രി​ല്ലർ ചി​ത്ര​ത്തി​ന്റെ​ ​അ​ഡ്വാ​ൻ​സ് ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ചു.​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം​ ​പ​തി​പ്പു​ക​ളു​ടെ​ ​ബു​ക്കിം​ഗ് ​ആ​ണ് ​ആ​രം​ഭി​ച്ച​ത്.​എ​രീ​സ് ​പ്ള​സ്,​ ​പി.​വി.​ആ​ർ,​ ​സി​നി​പോ​ളി​സ് ​സ്‌​ക്രീ​നു​ക​ളി​ലാ​ണ് ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ച​ത്.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​മാ​ർ​ച്ച് 19​നാ​ണ് ​റി​ലീ​സ്.​ ​എ​ന്നാ​ൽ​ 18​ന് ​വൈ​കി​ട്ട് 5​ ​മു​ത​ൽ​ ​പ്ര​ദ​ർ​ശ​നം​ ​ആ​രം​ഭി​ക്കും.​അ​ർ​ജു​ൻ​ ​രാം​പാ​ൽ,​ ​സ​ഞ്ജ​യ് ​ദ​ത്ത്,​ ​മാ​ധ​വ​ൻ,​ ​അ​ക്ഷ​യ് ​ഖ​ന്ന,​ ​സാ​റ​ ​അ​ർ​ജു​ൻ,​ ​രാ​കേ​ഷ് ​ബേ​ദി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജി​യോ​ ​സ്റ്റു​ഡി​യോ​സും​ ​ബി​ 62​ ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം​ .​ ​പി.​ആ​ർ.​ഒ​ ​-​ ​ശ​ബ​രി