പെരുന്നാൾ വൈബിന് ഡർബി ഗാനം

Sunday 08 March 2026 6:00 AM IST

യുവ താരനിരയുമായി പെരുന്നാളിന് എത്തുന്ന ഡർബി എന്ന ചിത്രത്തിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ.." റിലീസ് ചെയ്തു. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ബി. കെ. ഹരിനാരായണന്റേതാണ്. ഗോപി സുന്ദറും ആതിര ജനകനും ക്രിസ്റ്റ ജ്യോതിയും ചേർന്നാണ് ആലാപനം. റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനുള്ളിൽ പതിനാല് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.ആദം സാബിക്,സാഗർ സൂര്യ, അമീൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയവും ആക്ഷനും ഇമോഷനും ഫണ്ണും ചേർത്ത് അവതരിപ്പിക്കുന്ന കളർഫുൾ എന്റർടെയ്നറാണ്.

ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ എന്നിവരാണ് മറ്ര് താരങ്ങൾ. തിരക്കഥ : സഹ്‌റു സുഹ്റ, അമീർ സുഹൈൽ,

ഛായാഗ്രഹണം : അഭിനന്ദൻ രാമനുജം, എഡറ്റിംഗ് : ആർ. ജെറിൻ,

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് നിർമ്മാണം. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് കേരളത്തിൽ വിതരണം.മാർച്ച് 27ന് റിലീസ് ചെയ്യും. പി.ആർ.ഒ ആന്റ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.