വയലാർ സംഗീതരത്‌ന പുരസ്‌കാരം
Sunday 08 March 2026 1:04 AM IST
തിരുവനന്തപുരം : വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തി വരുന്ന ഒരു വർഷം നീണ്ട പരിപാടികളുടെ ഭാഗമായി ലോക വനിതാ ദിനത്തിൽ പ്രശസ്ത സംഗീതജ്ഞ പ്രൊഫ.തൃക്കരിയൂർ ആർ.രാജലക്ഷ്മിയ്ക്ക് വയലാർ സംഗീത രത്ന പുരസ്‌കാരം നൽകി ആദരിക്കും.10,001/രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ഇന്ന് രാവിലെ 10ന് മരുതൂർക്കടവിലുള്ള രാജലക്ഷ്മിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ പുരസ്‌കാരം സമർപ്പിക്കും. പത്മശ്രീ ഓമനക്കുട്ടി ടീച്ചർ പൊന്നാട അണിയിക്കും.