അനുസ്മരണ പുരസ്കാര വിതരണം
Sunday 08 March 2026 1:04 AM IST
വിഴിഞ്ഞം: വെളളായണി കാർഷിക കോളേജിലെ കാർഷിക വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസറായിരുന്ന ഡോ.എൻ.പി.കുമാരിസുഷമ അനുസ്മരണ പുരസ്കാര വിതരണചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വെള്ളായണി കാർഷിക കോളേജിലെ ബി.അമൃതശ്രീ,ആൻസൽന സെയ്ഫ്,ഗായത്രി.ആർ.എം എന്നിവർ സമ്മാനം ഏറ്റുവാങ്ങി.ഡോ.അനിത്.കെ.എൻ,ഡോ.ജേക്കബ് ജോൺ,ഡോ.ശാലിനി പിള്ള,കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു എന്നിവർ സംസാരിച്ചു.