'അനന്ത സഞ്ചയം 2026'
Sunday 08 March 2026 1:06 AM IST
തിരുവനന്തപുരം: ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലയിലെ മുഴുവൻ മഹിളാപ്രധാൻ,എസ്.എ.എസ് ഏജന്റുമാരെയും ഉൾപ്പെടുത്തി 'അനന്ത സഞ്ചയം 2026' സംഘടിപ്പിച്ചു.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ പ്രദീപ് കുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു. തപാൽ വകുപ്പ് തിരുവനന്തപുരം ഡിവിഷൻ സീനിയർ സൂപ്രണ്ട് രാഹുൽ.ആർ ഉദ്ഘാടനം ചെയ്തു.തപാൽ വകുപ്പ് സൗത്ത് ഡിവിഷൻ സൂപ്രണ്ട് ഷീബ.ജെ പങ്കെടുത്തു.എം.പി.കെ.ബി.വൈ, എസ്.എ.എസ് ഏജന്റുമാരെയും മികച്ച നേട്ടം കൈവരിച്ച ഡി.ഇ.ഒ,എ.ഇ.ഒ, സ്കൂളുകൾ എന്നിവരെയും ആദരിച്ചു.