ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം

Sunday 08 March 2026 1:17 AM IST

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടിശ്ശികയായ ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് ഉത്തരവായത് സ്വാഗതാർഹമാണെന്ന് ജോയിന്റ് കൗൺസിൽ ഡി.എച്ച്.എസ് മേഖലാ സമ്മേളനം വിലയിരുത്തി.മേഖലാ കമ്മിറ്റി ഭാരവാഹികളായി സന്തോഷ്‌ മോഹൻ (പ്രസിഡന്റ്), പ്രദീപ് കുമാർ, രാജീവ്‌ (വൈസ് പ്രസിഡന്റുമാർ), വിനീഷ് തോട്ടിൻകര (സെക്രട്ടറി), അശോക്, രജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), വിനീത് മുണ്ടെല (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി മൈത്രി.കെ (പ്രസിഡന്റ് ), മഞ്ജുമോൾ (സെക്രട്ടറി), അനുശ്രീ (വൈസ് പ്രസിഡന്റ്), രേഷ്മ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ആനയറ വേൾഡ് മാർക്കറ്റ് കോൺഫറൻസ് ഹാൾ) ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി പ്രസിഡന്റ് പ്രദീപ് ലാൽ അധ്യക്ഷത വഹിച്ചു.