പെരുതടി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം
Saturday 07 March 2026 9:27 PM IST
പാണത്തൂർ :പെരുതടി ജി.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷവും സ്കൂൾ പ്രധാനാദ്ധ്യാപകൻ എം.കെ. രാജനുളള യാത്രയയപ്പും നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി.സുരേഷ്,ഹൊസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ, സനൽകുമാർ വെള്ളുവ , കെ.ശശികുമാർ ,എസ്.മധുസൂദനൻ ,പി.ബി.സുരേഷ്, എസ്.സി ചന്ദപ്പൻ ,ടി.എസ്.വിനോദ് കുമാർ , പി.നിർമ്മല , കെ.രേവതി, രമ്യ എസ് കെ , നിരഞ്ജന , പ്രധാനാദ്ധ്യാപകൻ എം.കെ.രാജൻ എന്നിവർ സംസാരിച്ചു.