കെ.എസ്.എസ്.പി.എ വനിതാദിനാഘോഷം

Saturday 07 March 2026 9:32 PM IST

ചെറുവത്തൂർ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറം തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാഘോഷം ജില്ല പ്രസിഡന്റ് വി.വി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് അത് ലറ്റിക് ദേശീയ മീറ്റിൽ സ്വർണമെഡൽ നേടിയ ലൈസമ്മ ഏബ്രഹാമിനെ അനുമോദിച്ചു.അഡ്വ. തസ് ലീന തയ്യിൽ പ്രഭാഷണം നടത്തി. വനിത ഫോറം നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. നാരായണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അള്ളോത്ത് നാരായണി, ജില്ല സെക്രട്ടറി ലിസമ്മ ജേക്കബ്, എ.ഭാരതി ദേവി, കെ.വി.ഇന്ദിര, മറിയക്കുട്ടി ആന്റണി, കെ.ഭവാനി, സി എം.രുഗ്മിണി, കെ.പ്രേമലത, പി.സുധ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.