കുട്ടികൾക്കുള്ള മേശയും കസേരയും നൽകി

Saturday 07 March 2026 9:36 PM IST

പാണത്തൂർ:കള്ളാർ ഗ്രാമപഞ്ചായത്തിൽ പട്ടികവർഗവിഭാഗത്തിൽ പെട്ട ഒന്നാംക്ളാസ് കുട്ടികൾക്കുള്ള മേശ, കസേര വിതരണം പുഞ്ചക്കര ജി എൽ പി സ്കൂളിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രജിത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.സൈമൺ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൽ.റോയി എന്നിവർ സംസാരിച്ചു. ഇംപ്ലീമെന്റ് ഓഫീസർ കൊച്ചുറാണി സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രദീപ് ജോർജ് നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ പി.എ.വാസു , പതിനാലാം വാർഡ് മെമ്പർ ബിന്ദു ഗംഗാധരൻ , മുൻ വാർഡ് മെമ്പർ ലീലാ ഗംഗാധരൻ, സ്കൂൾ എസ്.എം.സി ചെയർമാൻ ഇ.കെ.ഗോപാലൻ എന്നിവർ സംബന്ധിച്ചു.മിഷൻ റാബീസ് എജുക്കേഷണൽ ഓഫീസർ ജിഷ്ണു കൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നൽകി.