പ്ളാസ്റ്റിക് മുക്ത വേമ്പനാട്
Saturday 07 March 2026 11:32 PM IST
മുഹമ്മ: വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിനായി മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ നടന്ന പ്ലാസ്റ്റിക് മുക്ത വേമ്പനാട് കായൽ ക്യാംപയിൻ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളികളും കക്കാ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ഏറെ സമയം കായലിൽ തങ്ങിയാണ് മാലിന്യങ്ങൾ ശേഖരിച്ചത്. 31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമ്മസേനക്ക് കൈമാറും. ഒരു കിലോയ്ക്ക് 25 രൂപാ നിരക്കിൽ പഞ്ചായത്ത് നൽകും.