69 മൊബൈൽ ഫോണുകൾ ഉടമസ്ഥർക്ക് തിരികെ നൽകി
ഇടുക്കി: കഴിഞ്ഞകാലങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച കൊണ്ട് CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഇന്നലെ രാവിലെ 11ന് ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഉടമസ്ഥർക്ക് തിരികെ നൽകി. ഇടുക്കി സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പട്ട CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി, നഷ്ടപ്പെട്ടുപോയ 69 മൊബൈൽ ഫോണുകളാണ് ഒരാഴ്ച കൊണ്ട് കണ്ടെത്താനായത്. പല മൊബൈൽ ഫോണുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കണ്ടെത്തി തിരികെ കൊണ്ടുവന്നത്. ദേവികുളം, കുമളി, ശാന്തൻപാറ തുടങ്ങിയ സ്റ്റേഷനിൽ ആണ് കൂടുതൽ ഫോണുകൾ തിരികെ ലഭിച്ചത്. ഇതുവരെ 1082 മൊബൈൽ ഫോണുകൾ ജില്ലയിൽ നഷ്ടപ്പെട്ടതിൽ 332 എണ്ണം തിരികെ കണ്ടെത്താനായിട്ടുണ്ട്.