അവധി മാറ്റുന്നതിന് എതിരെ വിദ്യാർത്ഥികൾ

Sunday 08 March 2026 1:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ വേനലവധി ഏപ്രിൽ,മേയ് മാസങ്ങളിൽ നിന്ന് ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെതിരെ വിദ്യാർത്ഥികൾ.ലീഡ് ഐ.എ.എസ് അക്കാഡമിയിലെ ജൂനിയർ പ്രോഗ്രാം വിദ്യാർത്ഥികളാണ് പഠനം നടത്തി,മന്ത്രി വി.ശിവൻകുട്ടിക്ക് റിപ്പോർട്ട് നൽകിയത്. ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾക്കപ്പുറം, തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ വിദ്യാർത്ഥികൾ നടത്തിയ ഇടപെടലിനെ മന്ത്രി അഭിനന്ദിച്ചു.