പെട്രോൾ പമ്പിൽ നിന്നും വെള്ളം കലർന്ന ഡീസൽ അടിച്ചതായി പരാതി
പീരുമേട്: ഇന്നലെ രാവിലെ 9 ഓടെ വണ്ടിപ്പെരിയാർ പെട്രോൾ പമ്പിൽ നിന്നും ഡീസൽ അടിച്ച നിരവധി വാഹനങ്ങൾ വഴിയിൽകിടന്നു. ഇതേ തുടർന്ന് വർഷോപ്പിൽ എത്തി പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം കലർന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പതിനാലോളം വ്യാജ ഡീസൽ അടിച്ചതിനെ തുടർന്ന് വഴിയിൽ കിടന്നത്. തുടർന്ന് തൊഴിലാളികൾ പമ്പ് മാനേജ്‌മെന്റിനെ വിവരമറിയിച്ചു. മാനേജ്‌മെന്റ് ഇത് പരിശോധിക്കുകയും ഭാരത് പെട്രോളിയം സെയിൽസ് ഡിപ്പാർട്ട്‌മെന്റ് വിവരമറിയിച്ചു. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ചിലവായ വർക്ക് ഷോപ്പിലെ തുകയും ഒപ്പം ഡീസൽ വാഹനങ്ങൾക്ക് പുതുതായി അടിച്ച് നൽകുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപാണ് പമ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. മൂന്ന് ടാങ്കുകൾ ഉള്ളതിൽ ഒരു ടാങ്കിലെ ഡീസലിന് മാത്രമാണ് പ്രശ്നം സംഭവിച്ചിരിക്കുന്നത് ഇവിടെ നിന്നും ഡീസൽ അടിച്ച് പ്രശ്നം നേരിട്ട വാഹനങ്ങളുടെയും പ്രശ്നം പരിഹരിച്ചതായുംഅധികൃതർ അറിയിച്ചു.