അനുസ്മരണം നടത്തി

Sunday 08 March 2026 1:38 AM IST

തിരുവനന്തപുരം: കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ കെ.പി.ഉണ്ണികൃഷ്ണൻ അനുസ്മരണം നടത്തി.മുൻ മന്ത്രി വി.സി.കബീർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ,കമ്പറ നാരായണൻ,പരശുവയ്ക്കൽ രാധാകൃഷ്ണൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ,ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ, വി.പി.ജോർജ്,ആനന്ദ് കണ്ണശാ, എം.വി ഹെൻഡ്രി,ജ്യോതിഷ് കുമാർ എന്നിവർ പങ്കെടുത്തു.