ഗോവയിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി മരിച്ചു

Sunday 08 March 2026 1:48 AM IST

കട്ടപ്പന :ഗോവയിൽ കെട്ടിടത്തിൽനിന്ന് വീണ് കൊച്ചറ മൂങ്കിപ്പള്ളം മാറാമ്പടത്ത് എം കെ ബേബിച്ചൻ(34) മരിച്ചു. കൊച്ചറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബേബിച്ചനും ഉടമയുമടങ്ങുന്ന സംഘം വ്യാഴാഴ്ചയാണ് ഗോവയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ബാൽക്കണിയിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം ഞായർ പുലർച്ചെ വീട്ടിലെത്തിക്കും. സംസ്‌കാരം പകൽ ഒന്നിന് കമ്പംമെട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നു ബേബിച്ചൻ മുളകരമേട് വടക്കേൽ കുടുംബാംഗം. മക്കൾ: ബിയ, നിയ, റയാൻ.