എസിയൊന്നും വേണ്ട; കുറച്ച് വെള്ളം മാത്രം മതി, മിനിട്ടുകൾക്കുള്ളിൽ വീട് കൂളാക്കാം
Saturday 07 March 2026 11:49 PM IST
ചൂടുകാലം ആരംഭിച്ചിരിക്കുന്നു. വീടിന് അകത്തും പുറത്തുമൊക്കെ ചൂട് സഹിക്കുന്നതിനും അപ്പുറമാണ്. ഇത്തരം സാഹചര്യങ്ങളിൽ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ കറന്റ് ബില്ല് കൂട്ടുന്നതിന് ഇത് കാരണമാകും. ഇതൊന്നുമില്ലാതെ തന്നെ വീട് തണുപ്പിക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?
- ചൂടുകാലത്ത് കട്ടിയുള്ള തുണികൊണ്ടുള്ള കർട്ടനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടയുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു.
- വീട്ടിലെചുവരുകൾ, കർട്ടനുകൾ, ബെഡ്ഷീറ്റുകൾ എന്നിവ വെള്ള, ക്രീം പോലുള്ള ഇളം നിറങ്ങൾ ഉപയോഗിക്കുക. ഇവ ചൂട് കുറയ്ക്കുന്നതിന് നല്ലതാണ്.
- ടെറസിൽ വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ഉച്ചയ്ക്കോ അല്ലെങ്കിൽ വെെകുന്നേരമോ വെള്ളമൊഴിക്കാവുന്നതാണ്.
- ഫാനിന് മുന്നിൽ ഒരു പാത്രത്തിൽ ഐസോ തണുത്ത വെള്ളമോ വയ്ക്കുക. മുറിയിൽ തണുപ്പ് കിട്ടാൻ സഹായിക്കുന്നു.
- തുളസി, മണി പ്ലാന്റ് തുടങ്ങിയ ചെടികൾ വീടിനകത്തെ ചൂട് നിയന്ത്രിക്കാൻ സഹായിക്കും. ബാൽക്കണിയിലോ ജനാലയ്ക്കടുത്തോ ചെടി വളർത്തുക.
- വെെകുന്നേരവും രാത്രിയും ജനാലകൾ തുറന്നിടാൻ ശ്രമിക്കുക. ഇത് തണുത്ത കാറ്റ് വീടിനുള്ളിൽ കയറാൻ സഹായിക്കും.
- ടെറസിൽ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.
- വലിയൊരു പ്ലാസ്റ്റിക് ഷീറ്റ് ടെറസിൽ ഇടുക. ഇതിനുമുകളിലായി വൈക്കോൽ നിരത്തിവച്ചുകൊടുക്കാം. ഇടയ്ക്കിടെ നനയ്ക്കുകയും വേണം. ഇതുവഴി റൂമിനകത്തെ ചൂട് കുറയ്ക്കാൻ സാധിക്കും.