ലോക കേൾവി ദിനാചരണം
Saturday 07 March 2026 11:52 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശു രോഗ
വിഭാഗത്തിന്റെയും റീജിയണൽ ഏർളി ഇൻറ്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെയും ആലപ്പുഴ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സംയുക്തയാഭിമുഖ്യത്തിൽ ലോക കേൾവി ദിനം ആചരിച്ചു. "സമൂഹങ്ങളിൽ നിന്ന് ക്ലാസ് മുറികളിലേക്ക് : ഓരോ കുട്ടിക്കും കേൾവി പരിചരണം" എന്ന പ്രമേയത്തെ കുറിച്ച് ഡോ. ലതിക നായർ സംസാരിച്ചു. കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിയും പിന്നിലാകാതിരിക്കാനായി പ്രവർത്തിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മാതാപിതാക്കൾക്ക് ഓഡിയോലോജിസ്റ്റ് ആൻഡ് സ്‌പീച്ച് തെറാപിസ്റ്റ് വി.എസ്. അനുമോൾ ബോധവത്കരണ ക്ലാസ് നടത്തി.