അനുസ്മരണ യോഗം

Sunday 08 March 2026 12:45 AM IST
കലാസദന്‍ സാഹിത്യവേദി കേരള സാഹിത്യ അക്കാദമി സമൃതിമണ്ഡപത്തില്‍ സംഘടിപ്പിച്ച കവി ചെമ്മനം ചാക്കോ ജന്മശതാബ്ദി ആഘോഷം അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കലാസദൻ സാഹിത്യവേദി ചെമ്മനം ചാക്കോ ജന്മശതാബ്ദിയോടനുബന്ധിച്ച് ഒരുക്കിയ അനുസ്മരണ യോഗം അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. അക്കാഡമിയിൽ ചെമ്മനം ചാക്കോയുടെ ഛായാചിത്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലാസദൻ പ്രസിഡന്റ് ബാബു ജെ. കവലക്കാട് അദ്ധ്യക്ഷനായി. കലാസദൻ വൈസ് പ്രസിഡന്റ് ബേബി മൂക്കൻ,പ്രൊഫ. വി.ജി. തമ്പി, സെക്രട്ടറി ഫാ. ജിയോ തെക്കിനിയത്ത്, അലക്‌സാണ്ടർ സാം, കെ.ജെ. ജോണി, ഇ.ഡി. ഡേവിസ്, ജോയ് ചിറമ്മൽ, ബാബു ചിറ്റിലപ്പിള്ളി, ഫ്രാങ്കോ ലൂയിസ്, സിൽവി ജോർജ്, പ്രൊഫ. വി.പി. ജോൺസ്, പ്രൊഫ.ഇഗ്‌നേഷ്യസ് ആന്റണി, ജോയ് മുത്തുപിടിക, ജോൺസൺ കാഞ്ഞിരത്തിങ്കൽ, പോൾ ചിറക്കേക്കാരൻ എന്നിവർ സംസാരിച്ചു.