അമല ഗ്രാമ പ്രൊജക്ട് വ്യാപിപ്പിക്കുന്നു

Sunday 08 March 2026 12:49 AM IST
അമല പ്രോജക്ട് കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റുമാർ നിർവഹിക്കുന്നു

തൃശൂർ: അമല മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി ആരംഭിച്ച അമല ഗ്രാമം പദ്ധതി വ്യാപിപ്പിക്കുന്നു.

അടാട്ട്, കൈപ്പറമ്പ്,തോളൂർ,വേലൂർ, എരുമപ്പെട്ടി എന്നിവ കൂടാതെ പുഴയ്ക്കൽ ബ്ലോക്കിലെ പഞ്ചായത്തുകളായ അവണൂർ ,കോലഴി , മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു. അമലയിലെ ജനറൽ വാർഡിൽ അഡ്മിറ്റായ രോഗികൾക്ക് ചികിത്സയ്ക്ക് 35 ശതമാനം വരെ കിഴിവ് നൽകാനുള്ള ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം വേലൂർ പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ , തോളൂർ പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, കൈപ്പറമ്പ് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര അദ്ധ്യക്ഷത വഹിച്ചു. ഫാ. ജൂലിയസ് അറക്കൽ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ , ബോർജിയോ ലൂയിസ് എന്നിവർ പ്രസംഗിച്ചു.