നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റ് നൽകി തട്ടിപ്പ്: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: 20 ലക്ഷം രൂപയുടെ നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റ് പൊതിഞ്ഞു നൽകി തട്ടിപ്പു നടത്തിയവർ പിടിയിൽ. നെയ്യാറ്റിൻകര, പെരുങ്കടവിള, അയിരൂർ ഗുരു നഗറിൽ സജീദ് ആർ വി (36) ഉഴമലയ്ക്കൽ, കുളപ്പട പുളിമൂട് മാന്നാംകോണം ഭാഗത്ത് ഷൈൻ മോഹൻ(37) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.
പാളയം ഭാഗത്തുവച്ച് ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയുടെ കൈയിൽ നിന്നു ഇരട്ടി തുക കിട്ടുമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ കൈപ്പറ്റി. പകരം 20 ലക്ഷം രൂപയുടെ നോട്ടെന്ന വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് നൽകുകയായിരുന്നു.
കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ നേത്യത്ത്വത്തിൽ കന്റോൺമെന്റ് പൊലീസ് ഇൻസ്‌പെക്ടർ പ്രജിഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ് എസ്. പ്രജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മാസമാണ് പരാതിയുമായി സ്ത്രീ കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിയത്. കേസിൽ സജീദിനെ റിമാൻഡ് ചെയ്തു. .