എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ
Sunday 08 March 2026 3:17 AM IST
കായംകുളം : 32ഗ്രാം എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥി (19) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ 3-ാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് ശബരി.