ആദരിച്ചു
Monday 09 March 2026 1:29 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അദ്ധ്യാപികയും വനിതാ വസന്തോത്സവവേദി ട്രഷററുമായ എൻ.നിർമ്മല ഫ്രാൻസിസിനെ ആദരിച്ചു. ചടങ്ങ് ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ലേഡീസ് വിംഗ് ചെയർപേഴ്സൺ പി.സുബിഹ മാഹിൻ ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ സാഹിത്യ സംഘം പ്രസിഡന്റ് ആതിര. എം.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എം മുഹമ്മദ് മാഹീൻ,രതീഷ് കുമാർ,ഋത്വിക്ഷ,മുഹമ്മദ് ബഷീർ ബാബു,പേയാട് ഷാഫി,ഡോ.ഫ്രാൻസിസ് ആൽബർട്ട് അസീസി എന്നിവർ പങ്കെടുത്തു.