യുവപഥം യുവജന സംഗമം
Monday 09 March 2026 12:30 AM IST
തിരുവനന്തപുരം: വിസ്ഡം യൂത്ത് വെഞ്ഞാറമൂട് മണ്ഡലം സംഘടിപ്പിച്ച യുവപഥം യുവജന സംഗമം പേരുമല ദാറുൽ ഖുർആൻ മദ്രസയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ് അൻസാരി വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അർഷദ് അൽ ഹികമി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് അൻസാറുദ്ദീൻ സ്വലാഹി, റിട്ട. സി.ഐ മുഹമ്മദ് റാഫി വെഞ്ഞാറമൂട് ,വിസ്ഡം യൂത്ത് ജില്ലാ പ്രവർത്തക സമിതി അംഗം അബ്ദുറഹ്മാൻ തേമ്പാമൂട്, മുസമ്മിൽ കൊല്ലയിൽ,സൈഫുദ്ദീൻ പെരിങ്ങാട് എന്നിവർ പങ്കെടുത്തു.