വനിതാ ദിനാചരണം: മുതിർന്ന വ്യക്തികളെ ആദരിച്ചു
Monday 09 March 2026 1:30 AM IST
കല്ലമ്പലം: അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡിൽ മെമ്പർ ആശ സുനിലിന്റെ നേതൃത്വത്തിൽ വിവിധ വ്യക്തികളെ ആദരിച്ചു. വർഷങ്ങളായി ദേവിക അക്ടിവിറ്റി ഗ്രൂപ്പിന്റെ ഭാഗമായി കുട നിർമ്മാണം നടത്തുന്ന പത്മാവതി,മുതിർന്ന കുടുംബശ്രീ അംഗം ചെല്ലമ്മ,മുതിർന്ന വനിതാ കൂട്ടായ്മ അംഗം രാധ.ജെ.കെ എന്നിവരെയാണ് വീടുകളിലെത്തി ആദരിച്ചത്. വാർഡ് സി.ഡി.എസ് പത്മരാമചന്ദ്രൻ, താഴെ വെട്ടിയറ വാർഡ് മെമ്പർ സുബിത ബി.എസ്,എ.ഡി.എസ് അംഗം ജ്യോതി,വനിത കൂട്ടായ്മ പ്രസിഡന്റ് രഞ്ജുഷ ഗോപിനാഥ്,സഫീല,രാധ,അമ്പിളി,വിജി തുടങ്ങിയവർ പങ്കെടുത്തു.