യുദ്ധവിരുദ്ധ സംഗമം
Monday 09 March 2026 12:30 AM IST
തിരുവനന്തപുരം: ഏകതാ പരിഷത്തും തിരുവനന്തപുരം സൗഹൃദവേദിയും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ശാന്തിപർവ്വം യുദ്ധവിരുദ്ധ സംഗമം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,കെ.എ.ഷഫീഖ്,ഷെവലിയാർ ഡോ.കോശി.എം.ജോർജ്,വയലാർ ഗോപകുമാർ,എസ്.ആമീൻ,എകതാ പരിഷത്ത് നേതാക്കളായ രജി വാമദേവൻ.വി.കെ,സിസ്റ്റർ മേഴ്സി,പി.കെ.വേണുഗോപാൽ,പി.വൈ. അനിൽകുമാർ,അനിൽ രാമൻ എന്നിവർ പങ്കെടുത്തു.