പാലിയേറ്റീവ് കുടുംബ സംഗമം
Monday 09 March 2026 12:35 AM IST
നേമം: കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ കുടുംബ സംഗമം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ.എസ് അദ്ധ്യക്ഷതയും വഹിച്ചു.വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു,എ.മിനി,ഡോ.എസ്.സുനിത,അശ്വതി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല.ജി,സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.