കൃഷി സമൃദ്ധി പദ്ധതി
Monday 09 March 2026 1:37 AM IST
നേമം: കല്ലിയൂർ പഞ്ചായത്തിലെ 24 വാർഡുകളിലെ മുഴുവൻ വീടുകളിലും"കൃഷി സമൃദ്ധി പദ്ധതിയുടെ" ഭാഗമായി കൃഷിയാരംഭിച്ചു. കല്ലിയൂർ പഞ്ചായത്തും കൃഷിഭവനും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു അദ്ധ്യക്ഷതയും ജില്ലാപഞ്ചായത്തംഗം അഡ്വ.ആഗ്നസ്റാണി മുഖ്യപ്രഭാഷണവും നടത്തി. കൃഷി ഓഫീസർ മേരിലത,സുരേഷ്,ബീന,ഗ്രാമപഞ്ചായത്തംഗങ്ങൾ,കൃഷിഭവൻ ജീവനക്കാർ,കല്ലിയൂർ കാർഷിക കർമ്മസേന അംഗങ്ങൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.