എസ്.എൻ അഴീക്കോടിന് എം.എൽ.എ കപ്പ്
Monday 09 March 2026 12:08 AM IST
അഴീക്കോട്: മണ്ഡലം എം.എൽ.എ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ എസ്.എൻ അഴീക്കോട് ടീം ജേതാക്കളായി. ഏകപക്ഷിയമായ ഒരു ഗോളിന് റെഡ് ആർമി പാപ്പിനിശേരിയെ ആണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനം പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. സനില അദ്ധ്യക്ഷയായി. മുൻ എം.എൽ.എമാരായ എം. പ്രകാശൻ, ടി.വി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, സംസ്ഥാന സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, സി. ജസ്ന, സി.വി വിജയശ്രീ, കെ. സജിന, ഡോ. വി. ചെന്നകേശ്വർ, ഡോ. കെ.സി അജിത്ത്കുമാർ, ഡോ. സി.എം ജയലാൽ, ഡോ. സി.ആർ അമ്പിളി എന്നിവർ സംസാരിച്ചു. വിജയികൾക്ക് എം.എൽ.എയും ഫുട്ബാൾ താരം ബിനീഷ് കിരണും എളയേടത്ത് അഷറഫും ചേർന്ന് ട്രോഫി സമ്മാനിച്ചു.