“സർവ്വം എ.ഐ മയം” ബോധവത്കരണ പരിപാടി

Monday 09 March 2026 1:42 AM IST

കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി “സർവ്വം എ.ഐ മയം” ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അടിസ്ഥാനമാക്കി യുള്ള പരിപാടിയിൽ 8,9 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.ക്ലബ് അംഗങ്ങളായ ആഫിയ,ആമിന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എച്ച്.എം ഇൻചാർജ് ലീന എൽ.ബി,സീനിയർ അസിസ്റ്റന്റ് ദീപ്തി.എസ്.എൽ,കൈറ്റ് മെന്റർമാരായ അശ്വതി.ജെ,ജിജി.എ.ആർ എന്നിവർ പങ്കെടുത്തു.