സ്‌കോളർഷിപ്പ് വിതരണവും ശുചിത്വ പഠനോത്സവവും
Monday 09 March 2026 12:11 PM IST
നടുവിൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്ന് നൽകുന്ന ഹരിത സ്‌കോളർഷിപ്പ് പരിപാടിയുടെ ഭാഗമായി നടുവിൽ പഞ്ചായത്തിലെ ശുചിത്വ പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഷൈജ ഡോമിനിക് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജിത്ത്, പഞ്ചായത്ത് മെമ്പർ ഷീജ രാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അൻവർ ഹുസൈൻ, ലിബ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ആർ.പി എം. സുജന പദ്ധതി വിശദീകരണം നടത്തി. സ്‌കോളർഷിപ്പിന് അർഹരായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂളിനുള്ള പഞ്ചായത്തിന്റെ ആദരവ് ഗവണ്മെന്റ് യു.പി സ്‌കൂൾ വെള്ളാടിനും ടെക്നിക്കൽ ഹൈസ്‌കൂൾ നടുവിലിനും നൽകി.