അടിമാലിയിൽ ഹിന്ദു ഏകതാ സമ്മേളനം 29 ന്
Monday 09 March 2026 11:39 PM IST
അടിമാലി: ഹിന്ദു ഏകതാ സമ്മേളനം 29 ന് അടിമാലിയിൽ നടക്കും.ഹൈന്ദവ സമൂഹം നേരിടുന്ന സാമുഹിക പ്രശ്നങ്ങൾ, സമുദായം നേരിടുന്ന വെല്ലുവിളികൾ,സാംസ്‌കാരിക മൂല്യങ്ങളി അധിഷ്ഠിതമായ, ധാർമ്മികത കെട്ടിപ്പടുക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഏകതാ സമ്മേളനങ്ങൾ നടത്തപ്പെടുന്നത്. അടിമാലി ,മാങ്കുളംപഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനംവിലെ 11 ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടക്കും.. കർഷകോത്തമ അവാർഡ് ജേതാവ് ഡോ.സി.എം ഗോപി ചെറുകുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബാലഗോകുലം സംസ്ഥാന സെക്രട്ടറി ഹരികുമാർ വി ഉദ്ഘാടനം ചെയ്യും .സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും, സമ്മേളനത്തിൽ വച്ച് വിവിധ മേഖലകളിൽ പ്രവർത്തിച്ച് പ്രവീണ്യം നേടിയവരെ ആദരിക്കും തുടർന്ന് കലാസന്ധ്യ.