ശശിക്കെതിരായ തറവാട്ട് പ്രസ്താവന വിവാദമായി

Monday 09 March 2026 2:37 AM IST

പാലക്കാട്: മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിൽ പി.കെ.ശശിയുയുള്ളതു കൊണ്ട് മാത്രം തറവാട്ടിൽ പിറന്ന ഒറ്റ സ്ത്രീയും പാർട്ടി ഓഫീസിലേക്ക് കാലു കുത്തിയിരുന്നില്ലെന്നും ഇപ്പോഴവർക്ക് ധൈര്യമായി കടന്നു വരാമെന്നുമുള്ള ഏരിയാ സെക്രട്ടറി നാരായണൻ കുട്ടിയുടെ പ്രസ്താവന വിവാദമായി. പി.കെ.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണിത്

ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും പാർട്ടിയുടെ ചില ലോക്കൽ കമ്മിറ്റികളുടെ സാമൂഹികമാധ്യമ കൂട്ടായ്മകളും പ്രതിഷേധമുയർത്തി.

. ഇത്രയും കാലം സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായും അല്ലാതെയും നിരവധി സ്ത്രീകൾ പാർട്ടി ഓഫീസിൽ കയറിയിട്ടുണ്ട്. അവരെയെല്ലാം മോശക്കാരായി ചിത്രീകരിക്കുകയല്ലേ

എന്നായിരുന്ന ചോദ്യം.നാരായണൻ കുട്ടിയുടെ ഭാര്യയും തന്നെക്കാണാൻ ഓഫീസിലും വീട്ടിലും പല തവണ വന്നിട്ടുണ്ടെന്നും അവർക്കുണ്ടായ അനുഭവം എന്താണെന്ന് ചോദിക്കണമെന്നും പി.കെ.ശശിയും പറഞ്ഞു.