നെൽക്കൃഷി അട്ടിമറിക്കാൻ ശ്രമം
Monday 09 March 2026 7:55 AM IST
തുറവൂർ: ചങ്ങരം പാടശേഖരത്തിനോടു ചേർന്നുള്ള തോടുകൾ മത്സ്യക്കൃഷിക്ക് പാട്ടത്തിനു നൽകാനുള്ള നീക്കം നെൽക്കൃഷി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കർഷകർ.15ഏക്കർ വരുന്ന കൊടുത്തോട്, കന്നുതോട് എന്നീ തോടുകൾ മത്സ്യക്കൃഷിക്ക് നൽകാനാണ് കോടന്തുരുന്ന് പഞ്ചായത്ത് ലേലം നടത്തുന്നത്. ഇതിനായുള്ള നോട്ടീസ് പരസ്യപ്പെടുത്തിയതോടെയാണ് പ്രതിഷേധവുമായി കർഷകർ രംഗത്തുവന്നത്. തോടുകൾ മത്സ്യക്കൃഷിക്കു നൽകരുതെന്നു കാട്ടി ചങ്ങരം നെല്ലുത്പാദക സമിതി പഞ്ചായത്തിന് കത്തു നൽകി. മത്സ്യക്കൃഷിക്ക് പാട്ടത്തിന് നൽകിയാൽ തോടുകളിൽ മുഴുവൻ സമയം ഉപ്പുവെള്ളം സംഭരിക്കും. ഇത് നെൽക്കൃഷിക്ക് ഭീഷണിയാണ്.