മാവേലി മഞ്ഞൾ പദ്ധതി
Monday 09 March 2026 7:57 AM IST
മാന്നാർ: മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ മാവേലി മഞ്ഞൾ പദ്ധതി പ്രകാരം മാന്നാർ പഞ്ചായത്തിലെ 11ഓളം കുടുംബശ്രീ ഗ്രൂപ്പുകൾക്ക് മഞ്ഞൾ വിത്ത് വിതരണം നടത്തി.മുന്തിയ ഇനമായ പ്രതിഭ മഞ്ഞൾ വിത്താണ് സൗജന്യമായി നൽകുന്നത്. അഞ്ചുപഞ്ചായത്തുകളിലായി 133 ഗ്രൂപ്പുകളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഒരു ഗ്രൂപ്പിന് 37.5 കിലോ വിത്താണ് നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, ഹസീന സലാം, കൃഷി ഓഫീസർ ഹരികുമാർ പി.സി, ശ്രീകുമാർ തുടങ്ങിയവർപങ്കെടുത്തു.കൃഷി അസിസ്റ്റൻറ് ഡയറക്ടർ ആര്യനാഥ് മേൽനോട്ടം വഹിക്കും.