ഉല്ലാസം കലോത്സവം

Monday 09 March 2026 8:03 AM IST

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉല്ലാസം കലോത്സവം ചൂനാട് ഹിബാസ് ആഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാ മധു അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഡി.രോഹിണി,ജയമോഹൻ,സീനാ യൂസഫ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹൈർവള്ളികുന്നം, പഞ്ചായത്തംഗങ്ങളായ തൃദീപ്കുമാർ,വിമലൻ, അനുശ്രീ,സുധാദേവി,ചന്ദ്രശേഖരൻപിള്ള,ശ്രീനി,പ്രകാശ്, ഷീനാശിവൻ, ഹരീഷ് കാട്ടൂർ, ഷെറിൻമുഹമ്മദ്,അബ്ദുൾ ജവാദ്,എൻ.മോഹൻകുമാർ,ഉഷാചന്ദ്രൻ,സുബിസുജി, സോണിയ,മൻസൂർ,പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി,സി.ഡി.പി.ഒ മാരായ സന്ധ്യ, ഷീബ തുടങ്ങിയവർസംസാരിച്ചു.