വൃദ്ധയുടെ 5പവന്റെ മാല കവർന്നു
Monday 09 March 2026 12:07 AM IST
നാഗർകോവിൽ: ഭൂതപാണ്ടിയിൽ ആറ്റിൽ കുളിച്ചു കൊണ്ടിരുന്ന വൃദ്ധയുടെ 5പവന്റെ മാല കവർന്നു. ഭൂതപാണ്ടി, തെരിഷൻതൊപ്പ് സ്വദേശി ചെമ്പകപിള്ളയുടെ ഭാര്യ വൈരത്തിന്റെ (60) മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ മാല പൊട്ടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിഎത്തിയപ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളഞ്ഞു. പരാതിയിൽ ഭൂതപാണ്ടി പൊലീസ് കേസെടുത്തു.