സോഫ്റ്റ്‌ബാൾ സൗഹൃദ മത്സരം

Monday 09 March 2026 12:21 AM IST

തൃശൂർ: അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലും തൃശൂർ സെന്റ് മേരീസ് കോളേജും സംയുക്തമായി തൃശൂർ സെന്റ് മേരീസ് കോളേജിന്റെ മരിയൻ സ്‌പോർട്‌സ് സെന്ററിൽ സോഫ്റ്റ്ബാൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ടി.എൻ.സ്മിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും ഇന്ത്യൻ ടീം പരിശീലകയുമായ ചിത്ര ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളേജ് കായിക വിഭാഗം മേധാവി അനു ജോൺസൺ, അഖിൽ അനിരുദ്ധൻ, കെ.ആർ.സുരേഷ്, പി.ടി.ഗിൽട്ടൻ, അഗി ബെറ്റ് മാത്യു തുടങ്ങിയവർ സംസാരിച്ചു.