പൊള്ളാച്ചി സർവീസ് ഇന്നുമുതൽ
Monday 09 March 2026 12:30 AM IST
കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി പുതിയതായി ആരംഭിക്കുന്ന കൊടുങ്ങല്ലൂർ - പൊള്ളാച്ചി ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. വടക്കേ ടയിൽ 12ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയാകും. 6.25ന് കൊടുങ്ങല്ലൂരിൽ നിന്നും പുറപ്പെടുന്ന ബസ് 10.35നാണ് പൊള്ളാച്ചിയിലെത്തുക. തൃശൂർ, വടക്കുഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം വഴിയാണ് സർവീസ്. രാത്രി 7.30ന് പൊള്ളാച്ചിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന ബസ് രാത്രി 11.35ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും. നഗരസഭ വൈസ് ചെയർപേഴ്‌സൺ സുമിത നിസാഫ്, എ.ടി.ഒ ടി.കെ.സന്തോഷ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ. അരുൺ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.