വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു

Monday 09 March 2026 12:35 AM IST

തൃശൂർ: സാംസ്‌കാരിക അക്കാഡമി വനിതാ ദിനത്തിൽ വനിതാ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഥമ വനിതാമിത്രം സ്വർണമുഖി പുരസ്‌കാരം കിള്ളിമംഗലം പുൽപ്പായ നിർമ്മാണ സഹകരണ സംഘത്തിന് സമർപ്പിച്ചു. 10000 രൂപയും ഫലകവുമാണ് പുരസ്‌കാരം. പതിനേഴ് വനിതാ പ്രതിഭകളെ ആദരിച്ചു. വനിതാ ദിനാചരണ സാംസ്‌കാരിക കൂട്ടായ്മ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക അക്കാഡമി പ്രസിഡന്റ് അഡ്വ. എ.ഡി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. സ്വർണമുഖി എം.ഡി കെ.പി.മനോജ് കുമാർ, കോ-ഓർഡിനേറ്റർ രാജൻ എലവത്തൂർ, സെക്രട്ടറി കെ.ജി.ജയപ്രകാശ്, ഡേവിസ് കണ്ണമ്പുഴ, ടി.എസ്.രവീന്ദ്രൻ മാസ്റ്റർ, വി.മാധവിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.